ad
Deshabhimani

VIDEO: തുണി കഴുകാൻ പുഴയിലിറങ്ങി; മുതല പിടിച്ച 55 കാരി‌ക്ക് ദാരുണാന്ത്യം

CROCODILE
വെബ് ഡെസ്ക്

Published on Oct 07, 2025, 04:42 PM | 1 min read

ഭുവനേശ്വർ: സ്ത്രീയെ മുതല ആക്രമിച്ച് വലിച്ചുകൊണ്ടുപോകുന്ന കാഴ്ച കണ്ട് അമ്പരന്നും ഭയന്നും ഒഡീഷയിലെ ​ഗ്രാമവാസികൾ. ഒഡീഷയിലെ ​ ജാജ്പൂർ ജില്ലയിലെ ​ഗ്രാമത്തിലാണ് മുതല സ്ത്രീയെ വെള്ളത്തിലൂടെ വലിച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങൾ തിങ്കളാഴ്ച കാണാനായത്. കാരസ്റോട്ട നദിയിലാണ് ഞെട്ടിക്കുന്ന കാഴ്ച.സുകദേവ് മഹലയുടെ ഭാര്യ സൗദാമിനി മഹലയ്ക്കാണ് ദാരുണാന്ത്യം.




ഭുവനേശ്വറിൽ നിന്നും 30 കിലോമീറ്റർ അകലെ കാണ്ഡിയ ​ഗ്രാമത്തിലാണ് സംഭവം. 55 കാരിസൗദാമിനി തുണി കഴുകാനിറങ്ങിയപ്പോഴാണ് ആക്രമണം. സ്ത്രീയെ വലിച്ചുകൊണ്ടുപോകുന്ന രം​ഗം നിസഹായരായി അടുത്തുള്ള പാലത്തിൽ നിന്നും നോക്കിനിൽ‌ക്കാൻ മാത്രമാണ് ആളുകൾക്ക് സാധിച്ചത്. ഇവരിൽ ആരോ പകർത്തിയ ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home