print edition സിഎംആർഎൽ –എക്‌സാലോജിക് കേസ്: അപ്പീൽ നാളെ പരിഗണിക്കും

ന്യൂഡൽഹി: സിഎംആർഎൽ–എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്‌ത എഫ്‌ഐആറിനെതിരെ പിണറായി വിജയൻ, ടി വീണ, മുഹമ്മദ് റിയാസ് എന്നിവർ സമർപ്പിച്ച അപ്പീൽ പരിഗണിക്കാൻ പ്രത്യേക അവധിക്കാല ബെഞ്ച് രൂപീകരിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ബുധനാഴ്‌ച ജസ്റ്റിസുമാരായ ജോയ്‌മാല്യ ബാഗ്‌ചി, വി മോഹന എന്നിവരുടെ ബെഞ്ചാണ് വാദം കേൾക്കുക.
ഹർജിക്കാർക്ക് ഇടക്കാല സംരക്ഷണം നൽകുന്നതിൽ നിർണായക തീരുമാനം കോടതി സ്വീകരിക്കും. കഴിഞ്ഞ വെള്ളിയാഴ്‌ച മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ലൂത്ര ഇടക്കാല സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഹർജിക്കാരുടെ ഭാഗം കേൾക്കാതെ ഹൈക്കോടതി സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച വിധി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചുവെന്നും ഇത് നിയമപരമായി നിലനിൽക്കില്ലെന്നുമാണ് അപ്പീലിലെ പ്രധാനവാദം. ദസറ അവധിക്ക് ശേഷം 26 നാണ് സുപ്രീംകോടതി പ്രവർത്തനമാരംഭിക്കുക.









0 comments