ബിഎസ്എഫിൽ അഗ്നിവീറുകളുടെ ക്വോട്ട 50 ശതമാനമാക്കി

ന്യൂഡൽഹി: അതിർത്തി സുരക്ഷാസേനയായ ബിഎസ്എഫിലേക്കുള്ള റിക്രൂട്ട്മെന്റിൽ മുൻ അഗ്നിവീറുകൾക്കുള്ള ക്വോട്ട 50 ശതമാനമായി ഉയർത്തി കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി. നിലവിലിത് 10 ശതമാനമായിരുന്നു.
അഗ്നിവീറുകളുടെ ആദ്യ ബാച്ചിന് പ്രായപരിധിയിൽ അഞ്ചു വർഷം വരെ ഇളവ് ലഭിക്കും. മറ്റുള്ള അഗ്നിവീറുകൾക്ക് മൂന്ന് വർഷം ഇളവുണ്ടാകും. കായിക പരിശോധനകളിലും ഇളവുണ്ട്.










0 comments