ശുഭാംശു ശുക്ലയ്ക്ക് അശോകചക്ര; പ്രശാന്ത് ബാലകൃഷ്ണന് കീർത്തിചക്ര

ശുഭാംശു ശുക്ല, പ്രശാന്ത് ബാലകൃഷ്‌ണൻ നായർ

സ്വന്തം ലേഖകൻ
Published on Jan 25, 2026, 08:38 PM | 1 min read
ന്യൂഡൽഹി: 77-ാം റിപബ്ലിക്ക് ദിനത്തിന്റെ ഭാഗമായി 70 സൈനികർക്ക് ധീരതയ്‌ക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. ഇതിൽ ആറ് പേർക്ക് മരണാനന്തര ബഹുമതിയായാണ് അവാർഡ് നൽകുന്നത്. ആക്‌സിയം 4 വിക്ഷേപണ ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരനായ വ്യോമസേനാ ഗ്രൂപ്പ് ക്യാപ്‌റ്റൻ ശുഭാംശു ശുക്ല സമാധാനകാലത്തെ പരമോന്നത ധീരതാപുരസ്‌കാരമായ അശോകചക്രയ്‌ക്ക് അർഹനായി. ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായിരുന്ന പാലക്കാട് നെന്മാറ സ്വദേശിയും ഗ്രൂപ്പ് ക്യാപ്‌റ്റനുമായ പ്രശാന്ത് ബാലകൃഷ്‌ണൻ നായർ ഉൾപ്പടെ മൂന്നുപേർക്ക് കീർത്തിചക്ര ബഹുമതി ലഭിക്കും.
ഇതിനുപുറമേ 13 ശൗര്യചക്ര, ധീരതയ്‌ക്ക് 44 സേനാമെഡലും നാവികസേനയിലുള്ളവർക്ക് ആറ് മെഡലും വ്യോമസേനയിലുള്ളവർക്ക് രണ്ട് മെഡലും പ്രഖ്യാപിച്ചു. ലെഫ്. കമാണ്ടർമാരായ കെ ദിൽന, എ രൂപ (നാവികസേന), അസി. കമാണ്ടന്റ് വിപിൻ വിത്സൺ (ആഭ്യന്തരമന്ത്രാലയം) തുടങ്ങിയവർക്ക് ശൗര്യചക്ര പുരസ്‌കാരങ്ങൾ ലഭിച്ചു.










0 comments