ad
Deshabhimani

യുവതി ആശുപത്രി തറയിൽ പ്രസവിച്ചു; കട്ടിലിൽ കിടത്താനും പരിശോധിക്കാനും അധികൃതർ തയ്യാറായില്ലെന്ന് കുടുംബം

newborn
വെബ് ഡെസ്ക്

Published on Oct 02, 2025, 04:13 PM | 1 min read

ഹരിദ്വാർ: ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ ഗർഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ആശുപത്രി വരാന്തയിൽ പ്രസവിച്ചു.ചൊവ്വ രാത്രിയിലാണ് പ്രസവവേദനയെ തുടർന്ന് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ദരിദ്ര വിഭാഗത്തിൽപ്പെട്ടതാണെന്ന കാരണത്താലാണ് ​സ്ത്രീക്ക് ആശുപത്രി അധികൃതർ ചികിത്സ നിഷേധിച്ചതെന്നും പ്രസവം നടത്താൻ സാധിക്കി​ല്ലെന്ന് ഡ്യൂട്ടി ഡോക്ടർ പറഞ്ഞതായും കട്ടിൽ നൽകാതെ ഇരുന്നെന്നും കുടുംബം പറഞ്ഞു.


യുവതി വേദന കൊണ്ട് നിലവിളിക്കുന്നതും നിലത്ത് കിടക്കുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന കരാർ ഡോക്ടറെ പിരിച്ചുവിട്ടതായും രണ്ട് നഴ്സുമാർക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകിയതായും സിഎംഒ അറിയിച്ചു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home