ad
Deshabhimani

ചിന്മയിക്ക് പിന്നാലെ ഗൗരി കിഷനെ പിന്തുണച്ച് ഖുശ്ബുവും സുപ്രിയയും

khushbu
വെബ് ഡെസ്ക്

Published on Nov 07, 2025, 01:21 PM | 1 min read

കൊച്ചി: വാർത്താ സമ്മേളനത്തിനിടെ നടി ഗൗരി കിഷനോടുണ്ടായ ബോഡി ഷെയ്മിങ് ചോദ്യം വലിയ ചർച്ചകൾക്ക് വഴിവെച്ചതിന് പിന്നാലെ താരത്തിന് പിന്തുണയുമായി നടി ഖുശ്ബു സുന്ദറും നിർമാതാവ് സുപ്രിയ മേനോനും. ചില മാധ്യമപ്രവർത്തകർ ഈ രംഗത്തെ മോശമാക്കുന്നു എന്നും മാധ്യമപ്രവർത്തനം അതിന്റെ നിലവാരം നഷ്ടപ്പെടുത്തിയിരിക്കുന്നു എന്നും ഖുശ്ബു സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചു.




‘ഒരു സ്ത്രീക്ക് എത്ര ഭാരമുണ്ട് എന്നുള്ളത് അവരുടെ വിഷയമേയല്ല. നായികയുടെ ഭാരത്തെക്കുറിച്ച് നായകനോട് ചോദിച്ചിരിക്കുന്നു. ലജ്ജാകരം. തന്റെ നിലപാടിൽ ഉറച്ചുനിന്ന് ശക്തമായി പ്രതികരിച്ച യുവനടി ഗൗരി കിഷന് അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഗൗരി കിഷൻ ധീരമായ നിലപാടാണ് സ്വീകരിച്ചത്’- ഖുശ്ബു കുറിച്ചു.


ഗൗരിയ്ക്ക് പിന്തുണയുമായി എത്തിയ സുപ്രിയ മേനോൻ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയാണ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. മാധ്യമപ്രവർത്തനത്തിന്റെ പേരിൽ ഒരു സ്ത്രീയോട് എന്തും ചോദിക്കാമെന്നാണോ..? അവർക്ക് ചുട്ട മറുപടി നൽകിയതിൽ അഭിനന്ദനം', എന്നാണ് സുപ്രിയ കുറിച്ചത്.


supriya




ഗായിക ചിന്മയി ശ്രീപദ ഉൾപ്പെടെ നിരവധി പേർ ഗൗരിയുടെ ധീരമായ നിലപാടിനെ പ്രശംസിച്ചു. "അപമാനകരവും അനാവശ്യവുമായ ചോദ്യങ്ങളെ ചോദ്യം ചെയ്യുമ്പോൾ പല തരത്തിലുള്ള അലർച്ചകളും ഉയരും. ശബ്ദമുയർത്താൻ ധൈര്യം കാണിച്ച ഗൗരിയെ അഭിനന്ദിക്കുന്നു. ഇത്രയും ചെറുപ്പമായിട്ടും അവൾ തന്റെ നിലപാടിൽ ഉറച്ചുനിന്നതിൽ അഭിമാനമുണ്ട്," ചിന്മയി എക്‌സിൽ കുറിച്ചു.




അതേസമയം പ്രസ് മീറ്റിൽ നടിയ്ക്ക് നേരെ മാധ്യമപ്രവർത്തകരുടെ കൂട്ട ആക്രമം ഉണ്ടായിട്ടും നടിയെ സപ്പോർട്ട് ചെയ്യാതിരുന്ന സംവിധായകനും നായകനും നേരെ വിമർശനവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.







deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home