ജമ്മു കാശ്മീരില്‍ ഭീകരാക്രമണം; ഏഴു സുരക്ഷാ സൈനികർക്ക് പരിക്ക്

ശ്രീനഗർ: ജമ്മു കാശ്മീരിലെ കിഷ്ത്വാറിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഏഴു സുരക്ഷാസൈനികർക്കു പരിക്കേറ്റു.സോന്നാൽ ഗ്രാമത്തിലെ വനമേഖലയിലാണു ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. ജയ്ഷ്-ഇ-മുഹമ്മദ് സംഘടനയിൽപ്പെട്ട മൂന്നു വിദേശ ഭീകരരാണ് പ്രദേശത്ത് തന്പടിച്ചിട്ടുള്ളതെന്നാണു നിഗമനം.
ജമ്മു മേഖലയിൽ ജനുവരിയിൽ മൂന്നാം തവണയാണ് ഭീകരരു മായി ഏറ്റുമുട്ടലുണ്ടാകുന്നത്.ഓപ്പറേഷൻ ത്രാഷി-1 എന്ന പേരിട്ട സൈനികനടപടി ഇന്നലെ ഉച്ചയ്ക്കാണ് ആരംഭിച്ചത്. കരസേന, സിആർപിഎഫ്, കാഷ്മീർ പോലീസ് എന്നിവയാണ് ഭീകരരെ നേരിടുന്നത്. കൂടുതൽ സൈനികരെ പ്രദേശത്ത് എത്തിച്ചിട്ടുണ്ട്.










0 comments