print edition കുണ്ടറ കസ്റ്റഡി മരണം; കേന്ദ്ര ഏജൻസി അന്വേഷിക്കണം: എംവി ഗോവിന്ദൻ

കൊട്ടാരക്കര: വ്യാജ പരാതിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത സിയാദിന്റെ മരണത്തെക്കുറിച്ച് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.
സംസ്ഥാന പൊലീസോ ക്രൈംബ്രാഞ്ചോ അന്വേഷിച്ചാൽ കേസിൽ നീതി ലഭിക്കില്ല. പൊലീസ് പ്രതിസ്ഥാനത്തുനിൽക്കുന്ന ലോക്കപ് മർദനങ്ങളിലും കസ്റ്റഡി മരണങ്ങളിലും സത്യം പുറത്തുകൊണ്ടുവരാൻ സ്വതന്ത്ര കേന്ദ്ര ഏജൻസി അന്വേഷിക്കണം. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ചേർന്ന് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാന പൊലീസിന്റെ അന്വേഷണം പ്രഹസനമാകും.
കേസിൽ പ്രാഥമിക അന്വേഷണം പോലും പൂർത്തിയാകും മുമ്പ് തന്നെ പ്രതികളായ പൊലീസുകാരെ വെള്ളപൂശാനാണ് ഭരണനേതൃത്വം ശ്രമിച്ചത്. വിശദമായ അന്വേഷണം നടക്കുന്നതിനു മുമ്പ് സിയാദ് മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചാണെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞത് കുറ്റക്കാരായ പൊലീസുകാരെ രക്ഷിക്കാനാണ്. കസ്റ്റഡി മരണത്തെ വെള്ളപൂശുകയാണ് സർക്കാരെന്നും എം വി ഗോവിന്ദൻ പറഞ്ഞു.










0 comments