ad
Deshabhimani

'നിൻ്റെ കയ്യുംകാലും തല്ലിയൊടിക്കും': മാർക്ക് കുറഞ്ഞതിന് കൊലവിളിയുമായി യുവമോർച്ച നേതാവ്'

athul krishnan threatnes judges at keralotsavam

Screengrab

വെബ് ഡെസ്ക്

Published on Feb 12, 2026, 03:21 PM | 1 min read

ആലപ്പുഴ: ആലപ്പുഴ ജില്ലാ കേരളോത്സവ വേദിയിൽ യുവമോർച്ചാ നേതാവിന്റെ കൊലവിളി. ചേർത്തല വെള്ളിയാംകുളത്ത് നടന്ന കേരളോത്വത്തിലെ കളരിപ്പയറ്റ് മത്സരത്തിന്റെ വിധികർത്താക്കൾക്കുനേരെ ആലപ്പുഴ നോർത്ത് ഭാരവാഹി അതുൽ കൃഷ്ണയുടെ നേതൃത്വത്തിലാണ് കൊലവിളി നടത്തിയത്.


കളരിപ്പയറ്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എൻ ഡി സന്തോഷ് ഗുരുക്കൾക്കും മറ്റ് വിധികർത്താക്കൾക്കും നേരെ അതുൽ കൃഷ്ണ ഭീഷണി മുഴക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. മത്സരത്തിൽ തനിക്ക് മാർക്ക് കുറഞ്ഞു എന്ന് ആരോപിച്ചായിരുന്നു തർക്കം തുടങ്ങിയത്.


വിധികർത്താക്കളുടെ കാൽ തല്ലിയൊടിക്കുമെന്നും കൊന്നുകളയുമെന്നും ഇയാൾ പരസ്യമായി ആക്രോശിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവം വഷളായതോടെ സംഘാടകർ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് പോലീസ് സ്ഥലത്തെത്തിയാണ് വിധികർത്താക്കളെയും സംഘാടകരെയും സുരക്ഷിതമായി മാറ്റിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home