വിദ്യാർഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമം: ഒളിവിലായിരുന്ന യുട്യൂബർ 'മണവാളൻ' പിടിയിൽ

മുഹമ്മദ് ഷഹീൻ ഷാ/ photo/instagram.com/manavalan__
തൃശൂർ: കോളേജ് വിദ്യാർത്ഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ മണവാളൻ മീഡിയ എന്ന യൂട്യൂബ് ചാനൽ ഉടമ മുഹമ്മദ് ഷഹീൻ ഷായെ പൊലീസ് പിടികൂടി. കേസിന് പിന്നാലെ ഒളിവിൽ പോയ ഷഹീൻ ഷായെ ബംഗളൂരുവിൽ നിന്നാണ് പൊലീസ് പിടികൂടിയത്. പുലർച്ചെയോടെ തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും.
ഏപ്രിൽ 19നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കേരളവർമ്മ കോളേജ് റോഡിൽ വച്ച് മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്നു രണ്ട് കോളേജ് വിദ്യാർഥികളെ കാറിടിച്ചു കൊലപ്പെടുത്താൻ മുഹമ്മദ് ഷഹീൻ ഷാ ശ്രമിക്കുകയായിരുന്നു. സംഭവത്തിനു പിന്നാലെ ഒളിവിൽ പോയ മണവാളനെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.











0 comments