ad
Deshabhimani

കെട്ടുവള്ളത്തിൽ ഒളിപ്പിച്ച 580 ​ഗ്രാം കഞ്ചാവുമായി യൂട്യൂബർ പിടിയിൽ

abhijith

അഭിജിത്ത് സാബു

വെബ് ഡെസ്ക്

Published on Mar 23, 2026, 01:01 PM | 1 min read

കോട്ടയം: ചെറിയ കെട്ടുവള്ളത്തിൽ സൂക്ഷിച്ചിരുന്ന കഞ്ചാവുമായി യൂട്യൂബർ പിടിയിൽ. വെള്ളൂർ, വടകര അരിഞ്ഞാമൂഴിയിൽ അഭിജിത്ത് സാബുവിനെയാണ് 580 ​ഗ്രാം കഞ്ചാവുമായി പിടികൂടിയത്. കഴിഞ്ഞ ദിവസം വെട്ടിക്കാട്ട് പാലത്തിന് സമീപം ആറാട്ടുകടവിൽ രാവിലെ 10 മണിയോടെയാണ് സംഭവം.


ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് അം​ഗങ്ങളും തലയോലപ്പറമ്പ് പൊലീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് പിടികൂടിയത്. വള്ളത്തിൽ യാത്ര ചെയ്ത് മീൻ ചൂണ്ടയിട്ട് പിടിക്കുകയും അത് ഇൻസ്റ്റ​ഗ്രാമിൽ റീൽസാക്കുകയും ചെയ്യുന്നയാളാണ് അഭിജിത്ത്. കടവിൽ കെട്ടിയിട്ടിരുന്ന വള്ളത്തിലേക്ക് കയറാനെത്തിയപ്പോഴാണ് പിടികൂടുന്നത്. സ്ത്രീകളുൾപ്പെടെ നിരവധി പേർ ആവശ്യക്കാരായി എത്താറുണ്ടെന്ന് പൊലീസ് പറഞ്ഞു. യുവാവിനെതിരെ തലയോലപ്പറമ്പ് പൊലീസ് കേസെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home