Deshabhimani

യുവാവിനെ മർദിച്ചുകൊന്ന കേസ്; 5 മുസ്ലീം ലീ​ഗ് പ്രവർത്തകർ കുറ്റക്കാരാണെന്ന് കോടതി

league workers arrest

പ്രതികളായ അബ്ദുല്‍ ഗഫൂര്‍, അബ്ദുല്‍ നാസര്‍, സക്കീര്‍ ഹുസൈന്‍, സുഹൈല്‍, ഷറഫുദ്ദീന്‍

വെബ് ഡെസ്ക്

Published on Feb 17, 2026, 03:11 PM | 1 min read

മഞ്ചേരി : മങ്കട കൂട്ടിലില്‍ യുവാവിനെ സദാചാരഗുണ്ടാസംഘം തല്ലിക്കൊന്ന കേസില്‍ 5 മുസ്ലീം ലീ​ഗ് പ്രവർത്തകർ കുറ്റക്കാരാണെന്ന്‌ മഞ്ചേരി ഒന്നാം അഡീഷണല്‍ കോടതി. മൂന്നുപേരെ വെറുതെ വിട്ടു. ജഡ്ജ് എം തുഷാറാണ് പ്രതികളെ കുറ്റക്കാരെന്ന്‌ കണ്ടെത്തിയതായി പ്രഖ്യാപിച്ചത്‌. ശിക്ഷ വെള്ളിയാഴ്ച വിധിക്കും.


മങ്കട കൂട്ടില്‍ സ്വദേശികളായ നായകത്ത് അബ്ദുല്‍ നാസര്‍ (40), സഹോദരന്‍ ഷറഫുദ്ദീന്‍ (33), പട്ടിക്കുത്ത് സുഹൈല്‍ (34), പട്ടിക്കുത്ത് അബ്ദുല്‍ ഗഫൂര്‍(52), പട്ടിക്കുത്ത് സക്കീര്‍ ഹുസൈന്‍ (43) എന്നിവരാണ് പ്രതികൾ. ചെണ്ണേക്കുന്നന്‍ ഷഫീഖ്(34), മുക്കില്‍ പീടിക പറമ്പാട്ട് മന്‍സൂര്‍ (34), അമ്പലപ്പള്ളി അബ്ദുല്‍ നാസര്‍(35) എന്നിവരെ വെറുതേവിട്ടു.


2016 ജൂൺ ആറിന് പുലർച്ചെ രണ്ടിനാണ് കേസിനാസ്‌പദമായ സംഭവം. മങ്കട കൂട്ടിലിലെ ഒരു വീട്ടിലെത്തിയ നസീറിനെ (40) പരിസരവാസികളായ ലീഗുകാർ സംഘം ചേർന്ന് മർദിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. രാഷ്‌ട്രീയ വിരോധത്തിന്റെ പേരിലായിരുന്നു ആക്രമണം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home