ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

കണ്ണൂർ: കണ്ണൂർ ആറളം ഫാം പത്താം ബ്ലോക്കിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. പത്താം ബ്ലോക്കിലെ സോമന്‍റെ മകൻ അനീഷ് ആണ് മരിച്ചത്. പുലർച്ചെ നാലുമണിയോടെയാണ് സംഭവം. വീടിന് പുറത്തേക്ക് ഇറങ്ങിയ അനീഷിനെ പുറത്തു നിന്നിരുന്ന കാട്ടാന ആക്രമിക്കുകയായിരുന്നു. മൃതദേഹം പേരാവൂർ താലൂക്കാശുപത്രിയിൽ.









0 comments