ad
Deshabhimani

ട്രെയിനിന് മുന്നിൽ ആത്മഹത്യ ശ്രമം; യുവാവിനെ രക്ഷപ്പെടുത്തി

Train Rescued

പ്രതീകാത്മകചിത്രം | Gemini AI

വെബ് ഡെസ്ക്

Published on Mar 03, 2026, 09:04 PM | 1 min read

​വാളയാർ: ട്രെയിനിന് മുന്നിൽച്ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് രക്ഷപ്പെടുത്തി. വാളയാർ സ്വദേശിയായ യുവാവാണ്‌ വീട്ടിൽ നിന്നും ഇറങ്ങി റെയിൽവേ പാളത്തിൽ ജീവനൊടുക്കാൻ ശ്രമിച്ചത്.


വീട്ടിൽ കാണാനില്ലെന്ന പരാതിയെ തുടർന്ന് യുവാവിനെ അന്വേഷിച്ച കസബ ഇൻസ്പെക്ടർ എച്ച് ഹർഷാദ്, എസസ്‌സിപിഒ രഘു എന്നിവരാണ് ട്രെയിനിന് മുന്നിൽ ചാടാൻ ഒരുങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന്‌ ഇയാളെ സുരക്ഷിതമായി രക്ഷിച്ച ശേഷം കൗൺസലിങ്‌ നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home