ad
Deshabhimani

വട‌കരയിൽ‌ 25കാരനെ കാണാതായി; ഓൺലൈൻ ലോൺ ആപ്പിൽ വായ്പ മു‌ടങ്ങിയതിന് ഭീഷണി കോളുകൾ ഉണ്ടായിരുന്നതായി കുടുംബം

Loan app

എ ഐ പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Apr 18, 2026, 06:01 PM | 1 min read

കോഴിക്കോട്: വടകരയിൽ 25 വയസുകാരനെ കാണാതായതായി പരാതി. ആയഞ്ചേരി സ്വദേശി വിഷ്ണു പ്രകാശിനെയാണ് കാണാതായത്. ബാങ്കിൽ പോകുന്നുവെന്ന് പറഞ്ഞ് കഴിഞ്ഞ ഏപ്രിൽ 13-ാം തീയതിയാണ് വിഷ്ണു വീട്ടിൽ നിന്നും ഇറങ്ങിയത്. പിന്നീട് തിരികെ എത്തിയില്ലെന്ന് കുടുംബം പറയുന്നു. ഏറെ വൈകിയിട്ടും വിഷ്ണുവിനെ കാണാതായതോടെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.


അതേസമയം, ആൺലൈൻ ലോൺ ആപ്പിൽ നിന്ന് വിഷ്ണു ലോൺ എടുത്തിരുന്നതായാണ് വിവരം. പതിനായിരം രൂപയാണ് വായ്പ എടുത്തത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ നിരന്തരമായി ഭീഷണി കോളുകൾ വന്നിരുന്നതായി കുടുംബം ആരോപിച്ചു. വിഷ്ണുവിന്റെ ഫോണിലെ കോൺടാക്റ്റുകൾ കൈക്കലാക്കിയ സംഘം, മോർഫ് ചെയ്ത വിഷ്ണുവിന്റെ ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുത്തതായും പരാതിയിൽ പറയുന്നു. ഇത്തരത്തിലുള്ള കടുത്ത മാനസിക സമ്മർദമാണ് വിഷ്ണുവിനെ കാണാതായതിന് പിന്നിലെന്നാണ് പ്രാഥമിക നി​ഗമനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home