ad
Deshabhimani

അഞ്ചാം ക്ലാസുകാരിക്കുനേരെ ക്രൂരമായ ലൈംഗികാതിക്രമം: പ്രതിയായ യൂത്ത് ലീഗ് പ്രവർത്തകൻ ഒളിവില്‍

Muslim Youth League workers Child Abuse Case
വെബ് ഡെസ്ക്

Published on May 19, 2026, 11:15 AM | 1 min read

കുന്നമംഗലം: അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന്‌ വിധേയയാക്കിയ സംഭവത്തിൽ യൂത്ത് ലീഗ് പ്രവർത്തകനെതിരെ കേസ്‌. യൂത്ത്‌ ലീഗ് പ്രവർത്തകൻ പത്താം മൈലിലെ ആനിക്കാട്ടിന്മേൽ അജു(22)വിനെതിരെയാണ്‌ കുന്നമംഗലം പൊലീസ്‌ കേസെടുത്തത്‌. അജു ഒളിവിലാണെന്ന്‌ പൊലീസ്‌ പറഞ്ഞു.


പത്താം മൈലിൽ ഉമ്മയോടൊപ്പം താമസിക്കുന്ന 11 വയസ്സ് പ്രായമുള്ള കുട്ടിയെയാണ്‌ പ്രതി ക്രൂരമായി പീഡിപ്പിച്ചത്. ആറുമാസംമുമ്പ് ഒരു ദിവസം അയൽവാസിയായ പ്രതിയുടെ വീട്ടിൽ കളിക്കാൻ പോയ സമയം കുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പ്രതിയുടെ ഫോണിൽ അതിജീവിതക്ക് അശ്ലീലദൃശ്യങ്ങൾ കാണിച്ചുകൊടുക്കുകയും ചെയ്‌തതായി പൊലീസ്‌ പറഞ്ഞു. പ്രതി ഒളിവിൽ പോയതിനെ തുടർന്ന് കുന്നമംഗലം പൊലീസ് അന്വേഷണം ഊർജിതമാക്കി. ഫേസ്ബുക്കിലെയും ഇൻസ്റ്റാഗ്രാമിലെയും ഫോട്ടോകൾ നീക്കംചെയ്താണ് പ്രതി ഒളിവിൽ പോയിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home