ad
Deshabhimani

എട്ടുവയസുകാരിയെ പീഡിപ്പിച്ച മാട്ടൂൽ മടക്കരയിലെ യൂത്ത് ലീഗുകാരൻ പിടിയിൽ

Youth League rahad.jpg
വെബ് ഡെസ്ക്

Published on Apr 16, 2026, 06:22 PM | 1 min read

മാട്ടൂൽ: മടക്കരയിൽ എട്ടു വയസുകാരിയെ പീഡിപ്പിച്ച യൂത്ത് ലീഗുകാരൻ അറസ്റ്റിൽ. മാട്ടൂൽ മടക്കര സ്വദേശി കോവത്ത് ഹൗസിൽ റാഷിദിനെയാണ് കണ്ണപുരം പൊലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ രഞ്ജിത്ത് രവീന്ദ്രൻ അറസ്റ്റ് ചെയ്തത്. തെരഞ്ഞെടുപ്പിന് തലേദിവസമായിരുന്നു സംഭവം. മില്ലിൽ മുളക് പൊടിക്കാൻ എത്തിയ എട്ടു വയസുകാരിയെ ഐസ്ക്രീം വാങ്ങി നൽകാമെന്ന് പറഞ്ഞ് മില്ലിന് സമീപത്തെ കെട്ടിടങ്ങളുടെ ഇടയിൽ കൂട്ടിക്കൊണ്ടുപോയി ലൈംഗീകാതിക്രമം കാട്ടിയെന്ന പരാതിയിലാണ് കണ്ണപുരം പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്.


സംഭവ ശേഷം വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു. ചൈൽഡ് ലൈനും പൊലീസിലും പരാതി നൽകിയിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയുടെ വീട്ടിലെത്തി വിശദമായ മൊഴി രേഖപ്പെടുത്തിരുന്നു. ഓട്ടോ ഡ്രൈവറും ഉച്ചൂളി (കക്കത്തോട്) വാരൽ തൊഴിലാളിയുമായ റാഷിദ് മുസ്ലീം യൂത്ത് ലീഗിൻ്റെ മടക്കര ശാഖാ പ്രസിഡൻ്റും മുസ്ലീം ലീഗിൻ്റെ വളണ്ടിയർ സംഘമായ വൈറ്റ്ഗാർഡ് അംഗവുമാണ്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home