"കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ട"; ഇരിക്കൂറിൽ യൂത്ത് ലീഗിന്റെ ഫ്ലക്സ്

മാത്യു കുഴൽനാടൻ, ഇരിക്കൂറിൽ മുസ്ലിം യൂത്ത് ലീഗ് സ്ഥാപിച്ച ഫ്ലക്സ് ബോർഡ്
ഇരിക്കൂർ: മാത്യു കുഴൽനാടനെതിരെ കണ്ണൂർ ഇരിക്കൂറിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ച് മുസ്ലിം യൂത്ത് ലീഗ്. "കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ട" എന്ന വാചകങ്ങളോടെയാണ് ബോർഡ്. മുഖ്യമന്ത്രിയായി വി ഡി സതീശനെ പിന്തുണച്ചുകൊണ്ട് "പട നയിച്ചവൻ നയിക്കട്ടെ" എന്നും ബോർഡിലുണ്ട്. യൂത്ത് ലീഗ് ഇരിക്കൂർ പഞ്ചായത്ത് കമ്മിറ്റിയാണ് ബോർഡ് സ്ഥാപിച്ചത്.
കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചക്കിടിയിൽ വി ഡി സതീശനുവേണ്ടി സമ്മർദം ശക്തമാക്കിയ മുസ്ലിംലീഗിനെതിരെ വിമർശനവുമായി മാത്യു കുഴൽനാടൻ രംഗത്തെത്തിയിരുന്നു. ലീഗിന്റെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ലെന്നും, ലീഗിന്റെ നിയമസഭാകക്ഷി നേതാവ് ആരാകണമെന്ന് കോൺഗ്രസ് പറയുമോ എന്നും കുൽനാടൻ മാധ്യമങ്ങളോട് പ്രതികരിച്ചു. സതീശനെ പുകഴ്‌ത്തി ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾ വീണ്ടും രംഗത്തെത്തിയതാണ് കുഴൽനാടൻ അടക്കമുള്ളവരെ ചൊടുപ്പിച്ചത്.










0 comments