ad
Deshabhimani

എ ഐ സഹായത്തോടെ ഫോട്ടോ നിർമിച്ചു: തീവണ്ടി തട്ടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു

appu train accident.jpg
വെബ് ഡെസ്ക്

Published on Feb 10, 2026, 01:30 PM | 1 min read

കാഞ്ഞങ്ങാട്: തിങ്കളാഴ്ച രാത്രി പടന്നക്കാട് മേൽ പാലത്തിന് സമീപം തീവണ്ടി തട്ടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. റൂഫിംഗ് തൊഴിലാളിയായ പടന്നക്കാട് കരുവളത്തെ കെ ജിതേഷ് (അപ്പു 28) ആണ് മരിച്ചത്. നിർമിത ബുദ്ധിയുടെ (എ ഐ) സഹായത്തോടെ പൊലീസ് തയ്യാറാക്കിയ ചിത്രാമാണ് യുവാവിനെ തിരിച്ചറിയാൻ സഹായിച്ചത്.


തിങ്കളാഴ്ച രാത്രി 7.15 ഓടെയാണ് തീവണ്ടി തട്ടി മരിച്ച നിലയിൽ മൃതദേഹം കണ്ടത്. മരിച്ചയാളുടെ മുഖം തിരിച്ചറിയാൻ ബുദ്ധിമുട്ടായതോടെയാണ് പൊലീസ് എ ഐയുടെ സഹായത്തോടെ ഫോട്ടോ നിർമിച്ചത്. ചിത്രം സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പച്ചതോടെ യുവാവിന്റെ ബന്ധുക്കൾ ജില്ലാ ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.


കരുവളത്തെ പരേതനായ നടുക്കേപുരയിൽ ജനാർദ്ദനന്റെയും ബേബിയുടെയും മകനാണ്. സഹോദരങ്ങൾ: വിജേഷ്, വിജിഷ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home