ad
Deshabhimani

ലോഡ്ജിനുള്ളിൽ യുവാവ് മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

CRIME
വെബ് ഡെസ്ക്

Published on Mar 26, 2026, 02:28 PM | 1 min read

ഇടുക്കി: ഏലപ്പാറയിൽ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം സ്വദേശി മനുവിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഏലപ്പാറ സ്വകാര്യ ഹോട്ടലിനെ തൊഴിലാളിയാണ് മനു. സംഭവം കൊലപാതകമെന്നാണ് സംശയം.


ലോഡ്ജിൽ ഒപ്പം താമസിച്ച ഇതര സംസ്ഥാന സ്വദേശിയെ കാണാനില്ല. മുറിയിൽ മനുവും ജാർഖണ്ഡ് സ്വദേശിയും തമ്മിൽ അടിപിടിയുണ്ടായതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.


രാവിലെ ലോഡ്ജിലെ ജീവനക്കാരാനാണ് മനുവിനെ മരിച്ച് കിടക്കുന്നത് കണ്ടത്. പീരുമേട് പൊലീസ് സംഭവ സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home