ad
Deshabhimani

സെൽഫി എടുക്കുന്നതിനിടെ യുവാവ് കടലിൽ വീണ് മരിച്ചു

youth Falling Into the Sea.jpg

പ്രതീകാത്മക ചിത്രം | എഐ സഹായത്തോടെ നിർമിച്ചത്

വെബ് ഡെസ്ക്

Published on Apr 12, 2026, 10:44 PM | 1 min read

കോവളം: ആഴിമല കടൽത്തീരത്തെ പാറപ്പുറത്തുനിന്ന് സെൽഫി എടുക്കവേ യുവാവ് കടലിൽ വീണ് മരിച്ചു. പത്തനംതിട്ട ഇടയാറൻമുള പഞ്ചവടിയിൽ അനീഷ് (45) ആണ് മരിച്ചത്. ഞായർ വൈകിട്ട് 5.30ഓടെയായിരുന്നു അപകടം. പത്തനംതിട്ട മന്നാർ സ്വദേശികളായ 17 അംഗ കുടുംബത്തിനൊപ്പമാണ്‌ യുവാവ്‌ ആഴിമലയെത്തിയത്‌. ഇവർ വന്ന വാഹനം ഓടിച്ചിരുന്നത് ബന്ധുവായ അനീഷായിരുന്നു.


തീർഥയാത്രയ്ക്കായി 10നാണ്‌ ഇടയാറൻമുളനിന്ന്‌ സംഘം തിരിച്ചത്‌. ശനി രാവിലെ തിരുവനന്തപുരത്ത് എത്തി. പകൽ 2.30ഓടെ ആഴിമല ക്ഷേത്രദർശനം കഴിഞ്ഞ്‌ കടൽ കാണാനിറങ്ങുകയായിരുന്നു. പാറപ്പുറത്ത് കയറി സെൽഫി എടുക്കുന്നതിനിടയിൽ അനീഷ്‌ കടലിൽ വീഴുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home