ad
Deshabhimani

ചാലിയാറിൽ മീൻപിടിക്കുന്നതിനിടെ തോണി മറിഞ്ഞ് യുവാവ് മരിച്ചു

youth died
വെബ് ഡെസ്ക്

Published on Aug 12, 2026, 03:18 PM | 1 min read

കോഴിക്കോട് : ചാലിയാറിൽ മീൻപിടിത്തത്തിനിടെ തോണി മറിഞ്ഞ് യുവാവിന് ​ദാരുണാന്ത്യം. ‌‌‌‌‌‌‌മാവൂർ കുതിരാടം സ്വദേശി ബാസിലാണ് (23) മരിച്ചത്. ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. ചാലിയാൽ മണന്തലക്കടവിന് സമീപം പൂളക്കോട് ഭാ​ഗത്ത് മീൻപിടിക്കുന്നതിനിടെ തോണി മറിയുകയായിരുന്നു.


കൂടെയുണ്ടായിരുന്ന രണ്ടു പേർ നീന്തി രക്ഷപ്പെട്ടു. ഇവർ നീന്തുന്നതിനിടെ നോക്കിയപ്പോഴാണ് ബാസിൽ മുങ്ങിത്താഴുന്നത് കണ്ടത്. ഇവർ ബഹളം വച്ചതോടെ നാട്ടുകാരെത്തി തെരച്ചിൽ‌ ആരംഭിച്ചു. അ​ഗ്നിശമനസേനയുടെ സ്കൂബാ ടീമും സ്ഥലത്തെത്തി. തോണി മറിഞ്ഞ അതേ സ്ഥലത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home