ad
Deshabhimani

മുണ്ടക്കെെ ഫണ്ട് വെട്ടിപ്പ്: കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി രാജിവച്ചു

kannur dcc
വെബ് ഡെസ്ക്

Published on Jul 30, 2025, 10:46 AM | 1 min read

കണ്ണൂർ : യൂത്ത്​ കോൺഗ്രസിന്റെ മുണ്ടക്കെ–ചൂരൽമല ഫണ്ട്​ വെട്ടിപ്പ്‌ സംബന്ധിച്ച്‌ കൂടുതൽ കാര്യങ്ങൾ തന്നെക്കൊണ്ട്‌ പറയിപ്പിക്കരുതെന്ന്​ ജില്ലാ പ്രസിഡന്റിനെ വെല്ലുവിളിച്ച ഡിസിസി ജനറൽ സെക്രട്ടറി രാജിവച്ചു. കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറിയും കർഷക കോൺഗ്രസ്​ മുൻ സംസ്ഥാന പ്രസിഡന്റുമായ കെ സി വിജയനാണ്​ രാജിവച്ചത്​. ഒ‍ൗദ്യോഗിക വാട്സാപ്​ ഗ്രൂപ്പിൽ​ യൂത്ത്​ കോൺഗ്രസ്​ ജില്ലാ പ്രസിഡന്റ്​ വിജിൽ മോഹനെയാണ്​ വിജയൻ വെല്ലുവിളിച്ചത്​. കെപിസിസി പ്രസിഡന്റിനാണ്​ രാജിക്കത്ത്​ നൽകിയത്​.


കോൺഗ്രസ്​ ശ്രീകണ്​ഠപുരം ബ്ലോക്ക്​ ലീഡേഴ്​സ്​ എന്ന വാട്​സാപ്​ ഗ്രൂപ്പിൽ യൂത്ത്​ കോൺഗ്രസ്​ ജില്ലാ പ്രസിഡന്റ്​ വിജിൽ മോഹന്‌ വിജയൻ നൽകിയ മറുപടി കഴിഞ്ഞ ദിവസം ചോർന്നിരുന്നു. ​നേതാക്കളുടെ പ്രവർത്തനം സംബന്ധിച്ച ചർച്ചയ്​ക്കിടെ വിജിൽ മോഹന്റെ വ്യക്തിപരമായ പരാമർശങ്ങൾക്കാണ്‌ വിജയൻ മറുപടി നൽകിയത്​.


‘‘കള്ളവോട്ട്​ വാങ്ങിയും​ വ്യാജ ഐഡന്റിറ്റി കാർഡുണ്ടാക്കിയുമാണ്​ വിജിൽ മോഹൻ യൂത്ത്​ കോൺഗ്രസ്​ ജില്ലാ പ്രസിഡന്റായത്​. അതിന്റെ മുകളിലുള്ളവനും അങ്ങനെതന്നെ. തട്ടിപ്പുനടത്തി ജീവിക്കുന്നവർക്ക്​ എന്തു മാന്യത. വയനാട്ടിലേക്ക്​ ഇവിടെനിന്ന്​ എത്ര പണംപിരിച്ചെന്ന്​ എനിക്ക്‌ നന്നായി അറിയാം. അവിടെ എത്ര കൊടുത്തുവെന്നും. ബാക്കി കാര്യങ്ങൾ എന്നെക്കൊണ്ട്​ പറയിപ്പിക്കരുത്​.’ ഇതായിരുന്നു മറുപടി.


കണ്ണൂരിൽ ഇരിക്കൂർ, പയ്യന്നൂർ ​ ബ്ലോക്കുകൾ മാത്രമാണ്​​ യൂത്ത്​ കോൺഗ്രസ്​ സംസ്ഥാന കമ്മിറ്റിക്ക്​ ഫണ്ട്​ കൈമാറിയത്​. രണ്ടര ലക്ഷമാണ്​ ഒരു ബ്ലോക്ക് കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക്​ കൈമാറേണ്ടതെങ്കിലും കൂടുതൽ പിരിച്ചെന്നും വിജയൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home