print edition അമിത് ഷായ്‌ക്ക് കരിങ്കൊടി; സതീശൻ– യൂത്ത് കോൺഗ്രസ് ഏറ്റുമുട്ടൽ രൂക്ഷം


സ്വന്തം ലേഖകൻ
Published on Sep 30, 2026, 12:00 AM | 1 min read
തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ഷായെ കരിങ്കൊടി കാണിച്ചതിന്റെ പേരിൽ യൂത്ത് കോൺഗ്രസും മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള ഏറ്റുമുട്ടൽ രൂക്ഷം. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുകൂടിയായ മന്ത്രി ഒ ജെ ജനീഷ് പോസ്‌റ്റുചെയ്‌ത, കരിങ്കൊടി കാണിക്കുന്ന വീഡിയോ മുഖ്യമന്ത്രി എതിർപ്പറിച്ചതോടെ പിൻവലിച്ചെങ്കിലും വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിൽ രൂക്ഷമായ ഭാഷയിൽ ചൊവ്വാഴ്‌ച പ്രതികരിച്ചു.
മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയനെ കരിങ്കൊടി കാണിച്ചത് പ്രോത്സാഹിപ്പിച്ച സതീശന് അമിത്‌ഷാക്കെതിരായ പ്രതിഷേധത്തിൽ പ്രയാസമെന്തെന്ന് യൂത്ത് കോൺഗ്രസുകാർ ചോദിക്കുന്നു. കൊല്ലത്തെ കരിങ്കൊടി പ്രതിഷേധത്തിന്റെ വാർത്ത വന്നുതുടങ്ങിയപ്പോൾ മുഖ്യമന്ത്രി യൂത്ത് കോൺഗ്രസ് നേതാക്കളെ അതൃപ്‌തി അറിയിച്ചിരുന്നു.
കേന്ദ്രസർക്കാരിനെ രാഷ്‌ട്രീയമായി വിമർശിക്കുന്നതിൽനിന്ന് മുഖ്യമന്ത്രിയെ പിൻമാറ്റുന്നത് സംഘപരിവാർ വിധേയത്വമാണെന്നാണ് വിമർശം.
അമിത് ഷായെ മാത്രമല്ല, വേണ്ടിവന്നാൽ നരേന്ദ്രമോദിയെയും കരിങ്കൊടി കാണിക്കുമെന്ന ബിനു ചുള്ളിയിലിന്റെ മറുപടി സതീശനുള്ളതാണ്. കെ സി വേണുഗോപാലിനൊപ്പം നിൽക്കുന്നവരാണ് ജനീഷും ബിനു ചുള്ളിയിലും.








0 comments