ad
Deshabhimani

ദേശീയ പാതയ്ക്ക് നടുവിൽ പടക്കം പൊട്ടിച്ച് യുവാക്കളുടെ ആഘോഷം; ദീർഘദൂര യാത്രക്കാർ വലഞ്ഞത് മണിക്കൂറുകൾ

Road Blocked

നടുറോഡില്‍ യുവാക്കള്‍ പടക്കം പൊട്ടിക്കുന്നു

വെബ് ഡെസ്ക്

Published on May 29, 2026, 02:27 PM | 1 min read

കൊടുവള്ളി: ദേശീയപാതയ്ക്ക് നടുവിൽ പടക്കം പൊട്ടിച്ച് ഒരു കൂട്ടം യുവാക്കളുടെ അതിരുവിട്ട ആഘോഷം. കോഴിക്കോട് കൊല്ലഗൽ ദേശീയ പാതയിലാണ് സംഭവം. അർധരാത്രിയോടെ യുവാക്കൾ ദേശീയപാതയ്ക്ക് നടുവിൽ വച്ച് പടക്കം പൊട്ടിക്കുകയായിരുന്നു. യുവാക്കളുടെ അഭ്യാസ പ്രകടനത്തിൽ ഏറെ നേരം ​ഗതാ​ഗതം തടസപ്പെട്ടു. ദീർഘദൂര യാത്രക്കാർ അടക്കം നടുറോഡിൽ മണിക്കൂറുകളോളം കുടുങ്ങി. പെരുന്നാൾ തലേന്ന് ആയിരുന്നു ആഘോഷം.


തിരക്കേറിയ റോഡിൽ ബസ്സ് സ്റ്റാന്റിനു സമീപം റോഡിനു നടുവിൽ ആയിരുന്നു പടക്കം പൊട്ടിച്ചും വാഹനങ്ങൾ നിർത്തിച്ചും അപകടാവസ്ഥ സൃഷ്ടിച്ചുമായിരുന്നു ആഘോഷം. ഏറെ സമയം ഗതാഗത തടസം നേരിട്ടതോടെ അതുവഴി വന്ന യാത്രക്കാർ പ്രതിഷേധവുമായി എത്തി. ഇതോടെ തർക്കം കയ്യാങ്കളിക്കും വഴിവെച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home