പെൺകുട്ടിയോട് അശ്ലീലം പറഞ്ഞു; തിരുവല്ലയിൽ യുവാവിന്റെ തല അടിച്ചുപൊട്ടിച്ച് സുഹൃത്ത്

Screengrab
തിരുവല്ല: പെൺകുട്ടിയോട് അശ്ലീലം പറഞ്ഞെന്നാരോപിച്ച് യുവാവിന്റെ തല അടിച്ചുപൊട്ടിച്ച് സുഹൃത്ത്. തിരുവല്ല ബസ് സ്റ്റാൻഡിൽ തിങ്കൾ രാവിലെയാണ് സംഭവം.
ചങ്ങനാശേരി സ്വദേശിയായ 27കാരൻ പെൺകുട്ടിയോട് മോശമായി സംസാരിക്കുകയും അശ്ലീല പ്രയോഗങ്ങൾ നടത്തിയെന്നുമായിരുന്നു ആരോപണം. ഉടൻതന്നെ പെൺകുട്ടി സുഹൃത്തിനെ ഫോൺ വിളിച്ച് വിവരമറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ സുഹൃത്ത് യുവാവിന്റെ തല അടിച്ചുപൊട്ടിക്കുകയായിരുന്നു. യുവാവിന്റെ കയ്യിലുണ്ടായിരുന്ന ചങ്ങല പിടിച്ചുവാങ്ങിയാണ് തലയ്ക്കടിച്ചത്.
സ്ഥലത്തുണ്ടായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവർമാർ ഇരുവരെയും പിടിച്ചുമാറ്റി. പൊലീസ് സ്ഥലത്തെത്തി രണ്ടുപേരെയും കസ്റ്റഡിയിൽ എടുത്തു. എന്നാൽ പരാതി ലഭിക്കാത്തതിനാൽ ആർക്കെതിരെയും കേസ് എടുത്തിട്ടില്ല.










0 comments