ad
Deshabhimani

നിലമ്പൂരിൽ മെത്താംഫെറ്റമിനുമായി യുവാവ് പിടിയിൽ

arrested with drugs
വെബ് ഡെസ്ക്

Published on Feb 14, 2026, 12:43 PM | 1 min read

മലപ്പുറം : നിലമ്പൂരിൽ മാരക മയക്കുമരുന്നായ മെത്താംഫെറ്റമിനുമായി യുവാവ് പിടിയിലായി. പാത്തിപ്പാറ കരുവാങ്കുഴിയിൽ നിന്നാണ് 2.375 ഗ്രാം മെത്താംഫെറ്റമിനുമായി നിലമ്പൂർ സ്വദേശി വിഷ്ണു വി സുഭാഷ് പിടിയിലായത്. നിലമ്പൂർ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മുഹമ്മദ്‌ ഷഫീഖ് പി കെയും സംഘവുമാണ് വിഷ്ണുവിനെ പിടികൂടിയത്. 3 കവറുകളിലാക്കി വിൽപ്പനയ്ക്കായി സൂക്ഷിച്ച മയക്കുമരുന്നും കണ്ടെത്തി.


പരിശോധനക്കിടെ കൈവശം വെച്ചിരുന്ന മയക്കുമരുന്ന് വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. നിലമ്പൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ഷഫീഖ്, എക്സൈസ് ഇൻസ്പെക്ടർ ബിജു പി എബ്രഹാം, പ്രിവെൻ്റീവ് ഓഫീസർ റംഷുദ്ദീൻ, സിവിൽ എക്സൈസ് ഓഫീസർ മുഹമ്മദ് ഫാസിൽ എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home