യുപിഎസിൽ ഒളിപ്പിച്ച എംഡിഎംഎയുമായി യുവാവ് പിടിയിൽ

തിരുവനന്തപുരം: പേട്ട റെയിൽവേ സ്റ്റേഷനിൽ 110 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. കൊല്ലം സ്വദേശി സിൽവസ്റ്ററാണ് ഡാൻസാഫ് ടീമിന്റെ പിടിയിലായത്. യുപിഎസിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കവേ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പിടിയിലാവുകയായിരുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് സിൽവസ്റ്ററെന്ന് പൊലീസ് പറഞ്ഞു.
ഓപ്പറേഷൻ ഡി- ഹണ്ട് 162 പേർ അറസ്റ്റിൽ
ഓപ്പറേഷൻ ഡിഹണ്ടിന്റെ ഭാഗമായി ബുധനാഴ്ച സംസ്ഥാനവ്യാപകമായി നടത്തിയ പ്രത്യേക പരിശോധനയിൽ 162 പേർ അറസ്റ്റിൽ. 157 കേസുകൾ രജിസ്റ്റർ ചെയ്തു. ആകെ 94.11 ഗ്രാം എംഡിഎംഎയും 5.88 കിലോ കഞ്ചാവും 100 കഞ്ചാവ് ബീഡിയും പിടിച്ചെടുത്തു. മയക്കുമരുന്ന് വിൽക്കുന്നതായി സംശയിക്കുന്ന 1957 പേരെയാണ് പരിശോധിച്ചത്.










0 comments