ad
Deshabhimani

വിൽപന നടത്തുന്നതിനായി സൂക്ഷിച്ച ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ

RAHUL Hashish Oil CASE.jpg
വെബ് ഡെസ്ക്

Published on May 31, 2026, 06:43 PM | 1 min read

വലപ്പാട്: കുട്ടികൾക്കും മറ്റും വിൽപന നടത്തുന്നതിനായി സൂക്ഷിച്ച ഹാഷിഷ് ഓയിലുമായി യുവാവ് വലപ്പാട് പൊലീസിന്റെ പിടിയിലായി. വലപ്പാട് തിരുപഴഞ്ചേരി സ്വദേശി കൂന്തറ വീട്ടിൽ രാഹുൽ (21) നെയാണ് അറസ്റ്റ് ചെയ്തത്. തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.


ശനിയാഴ്ച്ച രാത്രി എട്ടോടെയാണ് വലപ്പാട് തിരുപഴഞ്ചേരിയിൽ വച്ച് പ്രതിയെ ഹാഷിഷ് ഓയിലുമായി പിടികൂടിയത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. രാഹുൽ വലപ്പാട് പൊലീസ് സ്‌റ്റേഷൻ പരിധിയിൽ ഒരു വധശ്രമക്കേസിലും, മയക്ക് മരുന്ന് ഉപയോഗിച്ച രണ്ട് കേസുകളിലും നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപ്പനക്കായി സൂക്ഷിച്ച ഒരു കേസിലും ഉൾപ്പെടെ നാല് ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home