വില കാൽലക്ഷത്തോളം; കൊല്ലത്ത് 6200 ലഹരി ഗുളികകളുമായി യുവാവ് പിടിയിൽ

ടിന്റു സേവ്യർ (ഇടത്), എക്സൈസ് സംഘം പിടിച്ചെടുത്ത ലഹരി ഗുളികകൾ (വലത്)
കൊല്ലം: കൊല്ലത്ത് ലഹരി ഗുളികകളുമായി യുവാവിനെ എക്സൈസ് പിടികൂടി. ഇരവിപുരം തെക്കുംഭാഗം ആറ്റുകാൽ പുതുവൽ വീട്ടിൽ ടിന്റു സേവ്യർ (36) ആണ് പിടിയിലായത്. ഇയാളുടെ പക്കൽനിന്ന് 6200 ലഹരി ഗുളികകൾ പിടികൂടി. കാൽ ലക്ഷത്തോളം വില വരുന്നവയാണ് ഇവയെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
മുംബൈയിൽനിന്നാണ് ഇയാൾ വൻതോതിൽ ഗുളികകൾ ജില്ലയിൽ എത്തിച്ചിരുന്നത്. തിങ്കൾ പകൽ 2.30നാണ് ഇരവിപുരം വാളത്തുംഗൽ ഗുരുമന്ദിരം ജങ്‌ഷനിൽവച്ച് പ്രതിയെ പിടികൂടിയത്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്)മാരായ ആർ മിനേഷ്യസ്, എസ് ബിനുലാൽ, പ്രിവന്റീവ് ഓഫീസർ പി ദിലീപ്കുമാർ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ബി ഷെഫീഖ്, സിവിൽ എക്സൈസ് ഓഫീസർമാരായ എസ് സാലിം, ശ്രുതി ചന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ജി സന്തോഷ്കുമാർ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.










0 comments