ad
Deshabhimani

വാളയാറിൽ മെത്താഫിറ്റമിനും കഞ്ചാവുമായി യുവാവ് പിടിയിൽ

Drug case
വെബ് ഡെസ്ക്

Published on Aug 23, 2026, 10:03 AM | 1 min read

വാളയാർ: വാളയാറിൽ മെത്താഫിറ്റമിനും കഞ്ചാവുമായി യുവാവ് പിടിയിൽ. തൃശൂർ കുന്നംകുളം കടങ്ങോട്, വെള്ളാർക്കാട് ദേശം അമ്പലവട്ടം കരയിൽ അയ്യലകാട്ടിൽ വീട്ടിൽ എ സി ജിതിൻ(35) ആണ് എക്സൈസ് സംഘത്തിൻ്റെ പിടിയിലായത്. ഓണത്തോടനുബന്ധിച്ചുള്ള സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയിലാണ് ജിതിൻ കുടുങ്ങിയത്.


ഇയാളിൽ നിന്ന് 142 ഗ്രാം മെത്താഫിറ്റമിനും ഒരു ഗ്രാം കഞ്ചാവും കണ്ടെടുത്തു. ബം​ഗളൂരുവിൽ നിന്നും എറണാകുളത്തേയ്ക്ക് വന്ന എയർ ബസിൽ ക്രിയാറ്റിൻ ടിന്നിലാണ് പ്രതി ലഹരിമരുന്ന് കടത്താൻ ശ്രമം നടത്തിയത്.


എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മുകേഷ്‌കുമാറിൻ്റെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്പെക്ടർ ജിത്തു കിരൺ, ഗ്രേഡ് അസി എക്സൈസ് ഇൻസ്പെക്ടർ വി ദേവകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ടി സി സജീവ്, വേണുഗോപാലൻ, അമർനാഥ്, വി വിപിൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home