ad
Deshabhimani

വിദ്യാർഥികൾക്ക് ലഹരിയെത്തിക്കുന്ന സംഘത്തിലെ പ്രധാനി; 2 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

Arrest

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 24, 2026, 09:58 AM | 1 min read

കോഴിക്കോട്: 2 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കോഴിക്കോട് നഗരത്തിൽ വൻതോതിൽ കഞ്ചാവ് വിതരണം നടത്തുന്ന സംഘത്തിലെ പ്രധാനിയെ പൊലീസ് പിടികൂടി. നടക്കാവ് സ്വദേശി മുഹമ്മദ് അജ്മലിനെയാണ് (24) രണ്ട് കിലോ കഞ്ചാവുമായി സിറ്റി നാർക്കോട്ടിക് സെല്ലും പൊലീസും ചേർന്ന് പിടികൂടിയത്. കാരപറമ്പ് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്.


നഗരത്തിലെ വൻകിട മൊത്തവിതരണക്കാരിൽ നിന്ന് വൻതോതിൽ കഞ്ചാവ് എത്തിച്ച് ചെറുകിട വിൽപ്പന നടത്തുകയാണ് ഇയാളുടെ രീതി. പിടിച്ചെടുത്ത കഞ്ചാവ് വിദ്യാർഥികൾക്കും യുവാക്കൾക്കുമായി വിൽക്കാൻ സൂക്ഷിച്ചതായിരുന്നു.


വലിയ അളവിൽ കഞ്ചാവ് ശേഖരിക്കുന്ന പ്രതി, ആവശ്യക്കാർക്കായി 50 ഗ്രാം, 100 ഗ്രാം വീതമുള്ള ചെറിയ പോളിത്തീൻ കവറുകളിലാക്കി മാറ്റിയാണ് വിൽപ്പന നടത്തിയിരുന്നത്. നഗരത്തിലെ യുവാക്കളേയും വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള വിദ്യാർഥികളേയുമാണ് ഇയാൾ ലക്ഷ്യം വെച്ചിരുന്നതെന്ന് പൊലീസ് പറയുന്നു.


പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും ഇയാൾക്ക് കഞ്ചാവ് നൽകിയ മൊത്തക്കച്ചവടക്കാരെയും വാങ്ങുന്നവരെയും കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കുമെന്നും പൊലീസ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home