ad
Deshabhimani

എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു

tahira.png
വെബ് ഡെസ്ക്

Published on Jul 31, 2026, 02:20 PM | 1 min read

കാഞ്ഞങ്ങാട്: വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പടന്നക്കാട് സിയാറത്തിങ്കര ഹെല്‍ത്ത് സെന്ററിന് സമീപത്തെ എം കെ അബ്ദുള്‍ റഹ്‌മാന്റെ മകള്‍ എം കെ താഹിറ (35) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു.


കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് വയറുവേദന അനുഭവപ്പെട്ട താഹിറയെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചിരുന്നു. തുടർന്നാണ് എലി വിഷം കഴിച്ചകാര്യം യുവതി ഡോക്ടറോട് പറഞ്ഞത്. ആരോ​ഗ്യനില ഗുരുതരമായതോടെ കോഴിക്കോട്ടെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്ച രാത്രിയോടെ മരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home