മർദനമേറ്റ ചിത്രങ്ങൾ അമ്മയ്ക്ക് അയച്ചു; ആറ്റുകാലിൽ ഭർതൃപീഡനത്തെത്തുടർന്ന് 27കാരി ജീവനൊടുക്കിയതായി പരാതി

മരിച്ച ആരതി, അമ്മയ്ക്ക് അയച്ചുകൊടുത്ത മുറിവേറ്റതിന്‍റെ ചിത്രങ്ങള്‍
തിരുവനന്തപുരം: തലസ്ഥാനത്ത് ഭർതൃപീഡനത്തെത്തുടർന്ന് യുവതി ജീവനൊടുക്കിയതായി പരാതി. തിരുവനന്തപുരം ആറ്റുകാൽ സ്വദേശിനി ആരതി (27) ആണ് ആത്മഹത്യ ചെയ്തത്. ഇന്നലെയായിരുന്നു സംഭവം നടന്നത്. ഭർത്താവിന്റെ ക്രൂരമായ ശാരീരിക പീഡനമാണ് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
ഭർത്താവ് ശാരീരികമായി ഉപദ്രവിച്ചതിന്റെ ചിത്രങ്ങൾ ആരതി പല തവണ തന്റെ അമ്മയ്ക്ക് വാട്സാപ്പിൽ അയച്ചു നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഭർത്താവ് വീട്ടിലുണ്ടായിരുന്ന സമയത്താണ് ആരതി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭർത്താവിനെതിരെ ഗാർഹിക പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും അന്വേഷണം നടക്കുകയാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. യുവതിയുടെ മരണത്തിന് കാരണക്കാരായവർക്കെതിരെ കർശന നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ സഹായം തേടാൻ മടിക്കരുത്.
ദിശ ഹെൽപ്പ്‌ലൈൻ നമ്പർ: 1056, സ്നേഹ ഹെൽപ്പ്‌ലൈൻ: 044-24640050.











0 comments