ഭര്‍തൃഗൃഹത്തില്‍ യുവതിയുടെ മരണം; ഭര്‍ത്താവ് പിടിയിൽ

അഫ്‌സൽ, എമിൽഡ
ചാലക്കുടി : ഭര്‍തൃഗൃഹത്തില്‍ വച്ച് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പോട്ട മോസ്‌കോ നഗറിലെ കളക്കാട്ടുകാരന്‍ വീട്ടില്‍ അഫ്‌സലി(25)നെയാണ് ചാലക്കുടി പൊലീസ് അറസ്റ്റ് ചെയ്തത്. അഫ്‌സലിന്റെ ഭാര്യ എമില്‍ഡ(22)യാണ് ശനിയാഴ്ച രാത്രി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
ഒക്‌ടോബര്‍ 6ന് അഫ്‌സലിന്റെ വീട്ടില്‍ ജനലിന്റെ ഹുക്കില്‍ കഴുത്തില്‍ തുണിചുറ്റി തൂങ്ങിക്കിടന്ന നിലയിലാണ് യുവതിയെ കണ്ടത്. തുടര്‍ന്നാണ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പഠനകാലത്ത് പ്രണയത്തിലായ വ്യത്യസ്ഥ മതക്കാരായ ഇവര്‍ രണ്ട് വര്‍ഷം മുമ്പാണ് രജിസ്റ്റർ വിവാഹം ചെയ്തത്. ഭര്‍ത്താവിന്റെ പോട്ടയിലുള്ള വീട്ടിലായിരുന്നു താമസം. പരിയാരം മൂത്തേടന്‍ ബേസിലിന്റെ മകളാണ് എമില്‍ഡ. ഒന്നര വയസുള്ള ഒരു മകനുമുണ്ട്. അഫ്‌സല്‍ സ്ഥിരമായി മര്‍ദിക്കാറുണ്ടെന്നു പറഞ്ഞ് കൂട്ടുകാരികള്‍ക്ക് യുവതിയച്ച ഫോണ്‍ സന്ദേശങ്ങളും പൊലീസ് കണ്ടെത്തി.








0 comments