സൂര്യാതപമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഷൈൻ
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂട് കനക്കുന്നതിനിടെ, വർക്കലയിൽ സൂര്യാതപമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇടവെ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്.
ഇക്കഴിഞ്ഞ 18ാം തീയതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ, കുഴഞ്ഞു വീഴുകയായിരുന്നു.തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഏതാനും ദിവസങ്ങളായി ഇയാളുടെ ആരോഗ്യനില വഷളായിരുന്നു. ഇന്ന് പുലർച്ചെയാണ് മരിച്ചത്. ചികിത്സയിൽ കഴിയവേയാണ് മരണം.
അതേസമയം, പാലക്കാടും കണ്ണൂരിലുമായി രണ്ടുപേർക്ക് കൂടി സൂര്യാതപമേറ്റു. പാലക്കാട് ജില്ലയിൽ ദീക്ഷിതി(12)നും കണ്ണൂരിൽ കാഞ്ഞിരക്കൊല്ലിയിൽ കൊട്ടാടിക്കവല സ്വദേശി അബിൻ ജോസിനുമാണ് സൂര്യാതപമേറ്റത്. ഇന്ന് പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരും. എല്ലാ ജില്ലകളിലും സാധാരണയെക്കാൾ മൂന്നു മുതൽ നാലു ഡിഗ്രി വരെ സെൽഷ്യസ് താപനില ഉയരാനാണ് സാധ്യത എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഉയർന്ന അൾട്രാവയലറ്റ് തോത് രേഖപ്പെടുത്തിയതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അതേസമയം, കനത്തചൂടിന് ആശ്വാസമായി നാളെ മുതൽ സംസ്ഥാനത്ത് വേനൽ മഴ എത്തിയേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്.










0 comments