ad
Deshabhimani

മലപ്പുറത്ത് കാർ കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

murali krishnan
വെബ് ഡെസ്ക്

Published on Sep 14, 2025, 11:39 AM | 1 min read

വണ്ടൂർ: മലപ്പുറം വണ്ടൂരിൽ കാർ കഴുകുന്നതിനിടെ ഷോക്കേറ്റുണ്ടായ അപകത്തിൽ യുവാവ് മരിച്ചു. വാണിയമ്പലം പെട്രോൾ പമ്പ് ഉടമ യു സി മുകുന്ദൻ്റ മകൻ മുരളി കൃഷ്ണൻ (കുട്ടൻ,32) ആണ് മരിച്ചത്. വീട്ടിൽ നിന്നും വാട്ടർ സർവീസ് ചെയ്തു കൊണ്ടിരിക്കെ ഷോക്ക് ഏൽക്കുകയായിരുന്നു.


ഞായറാഴ്ച പുലർച്ചെ 5ഓടെയാണ് അപകടം നടന്നത്. കാർ കഴുകാനായി ഉപയോ​ഗിച്ച പവർവാഷറിൽ നിന്ന് ഷോക്കേറ്റതാകാമെന്നാണ് പ്രാഥമിക നി​ഗമനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home