ad
Deshabhimani

കോഴിക്കോട് എംഡിഎംഎയും കഞ്ചാവുമായി കോൺഗ്രസ് പ്രവർത്തകനും യുവതിയും പിടിയിൽ

caught with mdma

ഫിറോസ്, ശീതൾ

വെബ് ഡെസ്ക്

Published on Apr 23, 2026, 06:24 PM | 1 min read

കോഴിക്കോട് : ബാലുശേരി മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിന് സമീപമുള്ള അപ്പാർട്ട്മെൻ്റിൽ നടന്ന എക്സൈസ് റെയ്ഡിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവും യുവതിയും പിടിയിൽ. പേരാമ്പ്ര മരുതേരിയിലെ സജീവ കോൺഗ്രസ് പ്രവർത്തകനായ കാരോപൊയിൽ ഫിറോസ് (29) പയ്യന്നൂർ പെരിങ്ങോം ഉമ്മറപ്പ ഹരിവിലാസം ശീതൾ ശിവദാസ് (21) എന്നിവരെയാണ് ബാലുശേരി എക്സൈസ് ഇൻസ്പെക്ടർ എസ് ദ്രുപദും സംഘവും ചേർന്ന് പിടികൂടിയത്.


മെഡിക്കൽ കോളേജിന് സമീപമുള്ള സ്വകാര്യ അപ്പാർട്ട്മെൻ്റിലെ രണ്ടാംനിലയിലെ മുറിയിൽ നിന്നാണ് ഇരുവരും പിടിയിലായത്. വില്പനയ്ക്കായി സൂക്ഷിച്ച 11.83 ഗ്രാം എംഡിഎംഎയും 5.44 ഗ്രാം കഞ്ചാവും ഇവരിൽനിന്നും പിടിച്ചെടുത്തു. ഇലക്ട്രോണിക്സ് ത്രാസുൾപ്പെടെയുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു. രാസ ലഹരികൾ വിവിധ ഭാഗങ്ങളിൽ ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്ന പ്രധാന കണ്ണികളാണിവരെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇവർക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home