ad
Deshabhimani

'നിങ്ങൾ സ്നേഹമുള്ള മാതാപിതാക്കൾ': ആലിന്റെ രക്ഷിതാക്കൾക്ക് അഭിവാദ്യമറിയിച്ച് കമൽ ഹാസൻ

kamal hassan alin parents
വെബ് ഡെസ്ക്

Published on Feb 15, 2026, 03:57 PM | 1 min read

തിരുവനന്തപുരം: അവയവദാനത്തിലൂടെ അഞ്ച് പേർക്ക് പുതുജീവൻ നൽകി മടങ്ങുന്ന ആലിൻ ഷെറിൻ എബ്രഹാമിന്റെ മാതാപിതാക്കൾക്ക് അഭിവാദ്യമറിയിച്ച് നടനും രാഷ്ട്രീയ നേതാവുമായ കമൽ ഹാസൻ. ആലിൻ പത്തുമാസത്തോളം മാതാപിതാക്കളുടെ സ്നേഹത്തണലിൽ ജീവിച്ചുവെന്നും, ഇപ്പോൾ അഞ്ചു കുരുന്നു ജീവനുകൾക്ക് മികച്ച ജീവിതം സമ്മാനിച്ചാണ് അവൾ മടങ്ങുന്നതെന്നും അദ്ദേഹം കുറിച്ചു. 'മനസ്സുകൊണ്ടും ഹൃദയംകൊണ്ടും, നിങ്ങൾ സ്നേഹമുള്ള മാതാപിതാക്കളാണ്. എപ്പോഴും അങ്ങനെ തന്നെ തുടരും. ജീവിതത്തിലൂടെ നിങ്ങളുടെ സന്തോഷം വീണ്ടെടുക്കുക. നിങ്ങൾ രണ്ടുപേരും അത് ശരിക്കും അർഹിക്കുന്നു'- കമൽ ഹാസൻ കുറിച്ചു.



മരണത്തിന് തോൽപ്പിക്കാനാവാത്ത സ്നേഹസാന്നിധ്യമായാണ് ആലിനിന്റെ മടക്കം. വേർപാടിന്റെ വേദനയിലും അഞ്ചുകുരുന്നുകൾക്ക് പുതുജീവനേകാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ്‌ ആലിനിന്റെ കുടുംബം. കേരളത്തിന്റെ അവയവദാന ചരിത്രത്തിലെ ഏറ്റവും ഹൃദയസ്പർശിയായ അധ്യായത്തിനാണ് ശനിയാഴ്ച ലോകം സാക്ഷ്യം വഹിച്ചത്. മസ്തിഷ്ക മരണം സംഭവിച്ച പത്തുമാസക്കാരി ആലിൻ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായപ്പോൾ, ആലിന്റെ കരൾ സ്വീകരിച്ച ആറുമാസക്കാരി ധ്രിയ ഏറ്റവും പ്രായം കുറഞ്ഞ സ്വീകർത്താവായി മാറി.


അമ്മ ഷെറിൻ ആൻ ജോണിനും മറ്റു ബന്ധുക്കൾക്കുമൊപ്പം ആലിൻ സഞ്ചരിച്ച കാർ കഴിഞ്ഞ അഞ്ചിനാണ്‌ എംസി റോഡിൽ പള്ളം ബോർമ കവല ജങ്‌ഷനുസമീപം എതിർദിശയിൽനിന്നെത്തിയ കാറുമായി കൂട്ടിയിടിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home