ad
Deshabhimani

കോവളം ക്രാഫ്റ്റ്‌സ് വില്ലേജിൽ 'വൗ വിമെൻസ് വീക്ക്'

wow womens week
വെബ് ഡെസ്ക്

Published on Mar 02, 2026, 02:43 PM | 1 min read

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി കോവളം കേരള ആർട്‌സ് ആൻഡ് ക്രാഫ്റ്റ്‌സ് വില്ലേജിൽ 'വൗ വുമൺസ് വീക്ക്' സംഘടിപ്പിക്കുന്നു. മാർച്ച് 6 മുതൽ 8 വരെ നീണ്ടുനിൽക്കുന്ന വിപുലമായ കലാപരിപാടികളാണ് ടിക്കർ ഇവന്റ്‌സുമായി സഹകരിച്ച് വില്ലേജിൽ ഒരുക്കുന്നത്.


മാർച്ച് 6ന് കഥകളിയും മോഡേൺ ഡാൻസും സംയോജിപ്പിച്ചുള്ള 'ഗോസിപ്പ്' എന്ന തിയേറ്റർ ഡാൻസോടെ പരിപാടികള്‍ക്ക് തുടക്കമാകും. കഥകളി കലാകാരന്മാരും ആധുനിക നർത്തകരും ഇതിൽ അണിനിരക്കും. മാർച്ച് 7ന് ഹെർബൽ നിറങ്ങൾ ഉപയോഗിച്ചുള്ള 'രംഗോത്സവ്' ഹോളി ആഘോഷം നടക്കും. ഫോം പാർട്ടി, റെയിൻ ഡാൻസ്, ഗെയിമുകൾ, ഭക്ഷണ സ്റ്റാളുകൾ എന്നിവയും ഇതിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. പരിസ്ഥിതി സൗഹൃദമായ ഹെർബൽ നിറങ്ങൾ മാത്രമാണ് ആഘോഷത്തിനായി ഉപയോഗിക്കുന്നത്.


അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8ന് രാജാ രവിവർമ്മയുടെ വിഖ്യാത ചിത്രമായ 'എ ഗാലക്സി ഓഫ് മ്യൂസിഷ്യൻസ്' എന്ന കൃതിയെ അടിസ്ഥാനമാക്കി ആസ്പദമാക്കിയുള്ള ബൃഹത്തായ നൃത്തശില്പത്തോടെ ആഘോഷങ്ങൾ സമാപിക്കും. ഭാരതീയ സ്ത്രീത്വത്തിന്റെ വിവിധ ഭാവങ്ങളെയും ദേശീയ ഐക്യത്തെയും ചടുലമായ ചുവടുകളിലൂടെയും വസ്ത്രലാവണ്യത്തിലൂടെയും വേദിയിൽ പുനർനിർമ്മിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home