Deshabhimani

print edition മികച്ച ആഗോള ശാസ്ത്രജ്ഞരുടെ പട്ടിക; മൂന്നാം തവണയും ഡോ. സിനോഷ് സ്കറിയാച്ചൻ

Sinosh Skariachan
avatar
എ കെ രാജേന്ദ്രൻ

Published on Oct 10, 2026, 12:00 AM | 1 min read

രാജപുരം : ലോകത്തിലെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ തുടർച്ചയായി മൂന്നാംതവണയും ഇടം നേടി രാജപുരം സെന്റ് പയസ് ടെൻത് കോളേജിലെ മൈക്രോബയോളജി വിഭാഗം അസി. പ്രൊഫസർ ഡോ. സിനോഷ് സ്കറിയാച്ചൻ. അമേരിക്കയിലെ സ്റ്റാൻഫോർഡ് സർവകലാശാലയും എൽസിവിയർ പ്രസാധക സ്ഥാപനവും സംയുക്തമായി പ്രസിദ്ധീകരിച്ച ഈ വർഷത്തെ പട്ടികയിലാണ് ബയോമെഡിക്കൽ റിസർച്ച് വിഭാഗത്തിലെ മൈക്രോബയോളജി ഉപമേഖലയിൽ ഡോ. സിനോഷ് ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. സിനോഷിന്റെ പേര് പട്ടികയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.


തുടർച്ചയായി മൂന്നുതവണ ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇടംനേടിയ കേരളത്തിലെ ശ്രദ്ധേയരായ യുവ ഗവേഷകരിൽ ഒരാളാണ് ഡോ. സിനോഷ്. 150ലേറെ ഗവേഷണ പ്രബന്ധങ്ങൾ അന്താരാഷ്ട്ര നിലവാരമുള്ള ശാസ്ത്ര ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.


ബയോഇൻഫോർമാറ്റിക്സ്, കംപ്യൂട്ടേഷണൽ ബയോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവ പ്രയോജനപ്പെടുത്തി ആരോഗ്യരംഗം നേരിടുന്ന പ്രധാന വെല്ലുവിളിയായ ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് (എഎംആർ) നിയന്ത്രിക്കുന്നതിനുള്ള നൂതന ഗവേഷണങ്ങളിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മികച്ച മൈക്രോബയോളജി അധ്യാപകനുള്ള ദേശീയതല അംഗീകാരം, യുവശാസ്ത്രജ്ഞ പുരസ്കാരം, 25ലേറെ മികച്ച ഗവേഷണ പ്രബന്ധ പുരസ്കാരങ്ങൾ തുടങ്ങിയവ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home