ad
Deshabhimani

എങ്ങും ആവേശം; ലോകകപ്പ് ആഘോഷമാക്കി മലപ്പുറം എംഎസ്പി സ്കൂൾ

FIFA  MSP School.JPG
വെബ് ഡെസ്ക്

Published on Jun 09, 2026, 04:02 PM | 1 min read

മലപ്പുറം: ലോകകപ്പിന്‌ രണ്ടുനാൾ മാത്രം ശേഷിക്കെ ഫുട്‌ബോൾ ആവേശം നാടെങ്ങും അലയൊലി തീർക്കുകയാണ്. ഇഷ്ട ടീമുകളുടെ ഫ്ലക്സും കൊടിതോരണങ്ങളുമായി നാടും ന​ഗരവും ലോകകപ്പിനെ വരവേറ്റു കഴിഞ്ഞു. കേരളത്തിലെ ഫുട്ബോള്‍ ആവേശം സ്കൂളുകളിലും അലയടിക്കുകയാണ്. കുട്ടികള്‍ക്കൊപ്പം അധ്യാപകരും ചേർന്നതോടെ മലപ്പുറം എംഎസ്പി ഹയർ സെക്കൻഡറി സ്കൂളിലെ ആഘോഷം ​ഗംഭീരമായി.


FIFA  MSP School 1.JPG


അർജന്റീനയുടെയും ബ്രസീലിന്റെയും പോർച്ചു​ഗലിന്റെതുമടക്കം തങ്ങളും ഇഷ്ട ടീമിന്റെ ജഴ്സികൾ അണിഞ്ഞാണ് കുഞ്ഞാരാധകർ ചൊവ്വാഴ്ച സ്കൂളിലെത്തിയത്. കാനറികളുടെ മഞ്ഞയും അൽബിസെലസ്റ്റുകളുടെ ആകാശനീലയും പറങ്കിപ്പടയുടെ ചുവപ്പും നിറഞ്ഞ കൊടിയും തോരണങ്ങളും സ്കൂളിൽ നിറഞ്ഞു. ഫുട്ബോൾ ലോകകപ്പ് ട്രോഫിയുടെ മാതൃകയുമായി കുട്ടികൾ സ്കൂൾ ​ഗ്രൗണ്ടിൽ പ്രകടനം നടത്തി.




കിക്കോഫിന്‌ ദിവസങ്ങൾ മാത്രം ശേഷിക്കെ ആഘോഷങ്ങളുടെ നെറുകയിലാണ് കേരളവും. ഇന്ത്യയിൽ 16 സമയങ്ങളിലാണ്‌ കളികൾ. രാത്രി 9.30നും രാവിലെ 9.30നും ഇടയിലാണ്‌ എല്ലാ മത്സരങ്ങളും. രാത്രിയിൽ 9.30 നും 10.30നും. പിന്നീട്‌ അർധരാത്രി 12.30 മുതൽ രാവിലെ 9.30 വരെ നീളും. ആതിഥേയരായ മെക്‌സിക്കോ ഉദ്‌ഘാടനമത്സരത്തിൽ ദക്ഷിണാഫ്രിക്കയെ നേരിടുന്നത്‌ ജൂൺ 11ന്‌ രാത്രി 12.30ന്‌. ജൂലൈ 19ന്‌ രാത്രി 12.30നാണ് ഫൈനൽ.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home