ad
Deshabhimani

'വിസ്മയിപ്പിക്കുന്ന യാത്രാനുഭവം': കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്ത് അത്‌ലറ്റിക്‌സ് ഇതിഹാസം ബെൻ ജോൺസൺ

 Ben Johnson Visits Kochi Water Metro
വെബ് ഡെസ്ക്

Published on Jan 27, 2026, 08:17 PM | 1 min read

കൊച്ചി : അത്‍ലറ്റിക്സിലെ ലോക വിസ്മയമായ ബെൻജോൺസൺ കൊച്ചി വാട്ടർ മെട്രോയിലെത്തി. കേരള സന്ദർശനത്തിനെത്തിയ അദ്ദേഹം വാട്ടർ മെട്രോ യാത്ര ആസ്വദിക്കാനായാണ് കൊച്ചിയിലെത്തിയത്. ഹെക്കോർട്ട് ടെർമിനലിൽ നിന്നും ഫോർട്ട് കൊച്ചി റൂട്ടിൽ ഒരു മണിക്കൂറോളം യാത്ര ചെയ്ത് കായൽ കാഴ്ചകൾ ആസ്വദിച്ച അദ്ദേഹം കൊച്ചിയിലെത്തിയതിൽ വലിയ സന്തോഷം പ്രകടിപ്പിച്ചു. തികച്ചും വിസ്മയകരം എന്നാണ് വാട്ടർ മെട്രോയിലെ യാത്രയെ ബെൻ ജോൺസൺ വിശേഷിപ്പിച്ചത്.


 Ben Johnson Visits Kochi Water Metro


വൈകിട്ട് 3.50 ന് വാട്ടർ മെട്രോയിലെത്തിയ ബെൻജോൺസണെ കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ് ബെഹ്‌റ സ്വീകരിച്ചു. വാട്ടർ മെട്രോയുടെ പ്രവർത്തനങ്ങളെല്ലാം ബെൻ ജോൺസണ് വിശദീകരിച്ചു. തുടർന്ന് ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി റൂട്ടുകളിൽ സഞ്ചരിച്ച് കായൽ കാഴച്കളും ചരിത്ര പൈതൃകങ്ങളും കണ്ടു മടങ്ങി. കാർട്ടൂണിസ്റ്റ് സുധീർ നാഥ്, ആദിത്യ രവീ ഡീസി, വാട്ടർ മെട്രോ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സാജൻ പി ജോൺ, ഫ്‌ളീറ്റ് മാനേജർ (ഓപ്പറേഷൻസ്) പ്രദീപ് കാർത്തികേയൻ, കെഎംആർഎൽ ചീഫ് ജനറൽ മാനേജർ ഷാജി ജനാർദനൻ, സീനിയർ ഡെപ്യൂട്ടി ജനറൽ മാനേജർ (പബ്ലിക് റിലേഷൻസ് ആൻഡ് സോഷ്യൽ മീഡിയ) കെ കെ ജയകുമാർ, മാനേജർ ജയശങ്കർ തുടങ്ങിയവർ യാത്രയിൽ ബെൻ ജോൺസണെ അനുഗമിച്ചു. വള്ളത്തിൽ നിന്നാരംഭിച്ച് മെട്രോയിൽ എത്തി നിൽക്കുന്ന കൊച്ചിയുടെ ഗതാഗത ചരിത്രം വിശദീകരിക്കുന്ന വഞ്ചി ടു മെട്രോ എന്ന കോഫിടേബിൾ ബുക്ക് ലോക് നാഥ് ബെഹ്‌റ ബെൻ ജോൺസണ് സമ്മാനിച്ചു. സന്ദർശകർക്കുള്ള ബുക്കിൽ വിസ്മയിപ്പിക്കുന്ന യാത്രാനുഭവം എന്ന് കുറിച്ചാണ് ബെൻ ജോൺസൺ മടങ്ങിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home