ദുരന്തവേളയിൽ തിരിഞ്ഞുനോക്കിയില്ല; മന്ത്രിയെയും ലീഗ് നേതാക്കളെയും തടഞ്ഞ് പ്രവർത്തകർ

ഇൗരാറ്റുപേട്ട: ഉരുൾപൊട്ടലിൽ വലിയ ദുരിതമുണ്ടായിട്ടും പ്രദേശത്തേക്ക് തിരിഞ്ഞുനോക്കാത്ത ലീഗ് നേതാക്കളെയും മന്ത്രിയെയും തടഞ്ഞ് പ്രവർത്തകർ. ഇൗരാറ്റുപേട്ട മാർക്കറ്റ് റോഡിലുള്ള ലീഗ് മുനിസിപ്പൽ ഓഫീസിൽ എത്തിയ മന്ത്രി പി കെ ബഷീറും ജില്ലാ പ്രസിഡന്റ് അസീസ് ബഡായിയുമാണ് പ്രവർത്തകരുടെ പ്രതിഷേധചൂടറിഞ്ഞത്.
മന്ത്രിയെ തടയാൻ ലക്ഷ്യമിട്ട് അണികൾ വന്നതെങ്കിലും മന്ത്രി ഉള്ളിലേക്ക് അതിവേഗം കയറിപ്പോയി. തുടർന്ന് അസീസിനെ തടഞ്ഞ പ്രവർത്തകർ ഇത്രയും നാൾ പാർടി നേതാക്കളും എംഎൽഎമാരും മന്ത്രിമാരും എവിടെയായിരുന്നെന്ന് ചോദിച്ചു. ഇൗരാറ്റുപേട്ട മുഴുവൻ മുങ്ങിയപ്പോൾ ഒരാളും തിരിഞ്ഞുനോക്കിയില്ലെന്ന് പ്രവർത്തകർ പറഞ്ഞു. പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.










0 comments