ad
Deshabhimani

കടന്നൽ കുത്തേറ്റ് തൊഴിലാളി മരിച്ചു

death
വെബ് ഡെസ്ക്

Published on Nov 12, 2025, 10:28 PM | 1 min read

ഇടുക്കി : മരത്തിൽ കയറി കടന്നൽ കൂട് നശിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ കടന്നൽ കുത്തേറ്റ് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു. ഇല്ലിചാരി നഗർ വെട്ടിക്കൽ വീട്ടിൽ സുരേഷാണ് മരിച്ചത്. ചൊവ്വാഴ്ച്ച വൈകിട്ട് 4നാണ് സംഭവം. തുടങ്ങനാട് പുറവിളയിലുള്ള സ്വകാര്യ പറമ്പിലെ കടന്നൽ കൂട് നശിപ്പിക്കാനാണ് മരത്തിൽ കയറിയത്. മരത്തിന്റെ പകുതി വരെ എത്തിയ സുരേഷിന് നേരെ കടന്നൽ കൂട്ടത്തോടെ പാഞ്ഞെത്തി കുത്തുകയായിരുന്നു. മരത്തിൽ നിന്ന് താഴെ വീണ സുരേഷിനെ ഉടൻ തൊടുപുഴ സ്മിത ഹോസ്പിറ്റലിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും ഇന്നലെ രാവിലെ മരിച്ചു. സംസ്കാരം വ്യാഴാഴ്ച തൊടുപുഴ ശാന്തി തീരം പൊതുശ്മശാനത്തിൽ. ഭാര്യ: പരേതയായ സനിത. മക്കൾ: അശ്വിൻ, അർജുൻ, ആദിത്യൻ




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home