ad
Deshabhimani

എല്‍പിജി പ്രതിസന്ധി രൂക്ഷം; ജീവനക്കാര്‍ക്ക് 'വര്‍ക്ക് ഫ്രം ഹോം' ഏര്‍പ്പെടുത്തി ഐ ടി കമ്പനികള്‍

Work from home

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Mar 14, 2026, 12:23 PM | 1 min read

കൊച്ചി: ‌പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തെ തുടര്‍ന്നുള്ള പാചകവാതക സിലിണ്ടര്‍ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് 'വര്‍ക്ക് ഫ്രം ഹോം' ഏര്‍പ്പെടുത്തി ടെക്നോ പാര്‍ക്കിലെ വിവിധ കമ്പനികള്‍. പാചകവാതക സിലിണ്ടര്‍ പ്രതിസന്ധി താമസ സ്ഥലങ്ങളെയും ഹോട്ട‌‌ലുകളെയും സാരമായി ബാധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് മാര്‍ച്ച് 15 മുതല്‍ 21 വരെ ഒരാഴ്ചത്തേയ്ക്ക് 'വര്‍ക്ക് ഫ്രം ഹോം' ഏര്‍പ്പെടുത്തിയത്.


എല്‍പിജി പ്രതിസന്ധി കടുത്തതോടെ നിരത്തിലെ ഹോട്ടലുകള്‍ ഭരിഭാഗവും അടഞ്ഞു കിടക്കുകയാണ്. ഭക്ഷണ മെനു പലരും വെട്ടിക്കുറച്ചു. വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന എല്‍പിജിയുടെ കാര്യത്തില്‍ ഇതുവരെയും കേന്ദ്രത്തില്‍ നിന്നും കൃത്യമായ പ്രതികരണം ഉണ്ടായിട്ടില്ല. ഇത് ഹോട്ടലുടമകള്‍ക്കും വെല്ലുവിളിയായിട്ടുണ്ട്.


പാചകവാത പ്രതിസന്ധി തുടരുന്ന വേളയില്‍ രാജ്യത്ത് ഗ്രാമമേഖലകളില്‍ എല്‍പിജി ഗ്യാസ് ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയര്‍ത്തി. നഗര മേഖലകളില്‍ എല്‍പിജി ബുക്കിങ് ഇടവേള 25 ദിവസമായി തന്നെ തുടരും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home