ad
Deshabhimani

print edition ‘ഇനി പരാതി ഉന്നയിക്കില്ലെന്ന്‌ ഒപ്പിട്ട്‌ നൽകണം’; അഡ്‌ഹോക്‌ കമ്മിറ്റി നിർദേശം തള്ളി നടി അൻസിബ

ansiba amma
avatar
സ്വന്തം ലേഖകൻ

Published on Jun 27, 2026, 12:01 AM | 1 min read

കൊച്ചി: ഇനി പരാതി ഉന്നയിക്കില്ലെന്ന്‌ എഴുതി ഒപ്പിട്ട്‌ നൽകണമെന്ന ‘അമ്മ’ അഡ്‌ഹോക്‌ കമ്മിറ്റി നിർദേശം തള്ളി നടി അൻസിബ ഹസ്സൻ. അഡ്‌ഹോക്‌ കമ്മിറ്റി കൺവീനർ രമേഷ്‌ പിഷാരടിയുടെ ആവശ്യമാണ്‌ അൻസിബ തള്ളിയത്‌. പിഷാരടി പലവട്ടം ഫോണിൽ വിളിച്ച്‌ അനുരഞ്‌ജനത്തിന്‌ ശ്രമിച്ചിരുന്നു. നിയമനടപടികളുമായി മുന്നോട്ടുപോകുകയാണെന്ന്‌ പിഷാരടിയെ അറിയിച്ചതായും അൻസിബ ‘ദേശാഭിമാനി’യോട്‌ പറഞ്ഞു.​


‘അമ്മ'യെ വീണ്ടും സജീവമാക്കാൻ ശ്രമങ്ങൾ തുടങ്ങിയതായി രമേഷ് പിഷാരടി മാധ്യമങ്ങളോട്‌ പ്രതികരിച്ചിരുന്നു. സംഘടനയിൽനിന്ന് രാജിവച്ചവരെ തിരികെയെത്തിക്കാൻ ചർച്ചകൾ പുരോഗമിക്കുകയാണെന്നും അൻസിബയോട്‌ അടക്കം സംസാരിച്ചിരുന്നുവെന്നും പിഷാരടി പറഞ്ഞിരുന്നു. ഇതിനുപിന്നാലെ സമൂഹമാധ്യമങ്ങളിൽ അൻസിബ വൈകാരികമായ കുറിപ്പും പങ്കുവച്ചു. വേട്ടയാടലുകൾക്ക് അവസാനമില്ലെന്ന് അറിയാമെങ്കിലും നീതിക്കായി ഒടുവിലത്തെ ശ്വാസംവരെ പൊരുതുമെന്ന് കുറിപ്പിൽ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home