ad
Deshabhimani

വനിതാ കമീഷന്റെ "പറന്നുയരാം കരുത്തോടെ" ക്യാമ്പയിൻ നാളെ മുതൽ

parannuyaram karuthode campaign
വെബ് ഡെസ്ക്

Published on Jan 18, 2026, 08:49 PM | 1 min read

തിരുവനന്തപുരം : കേരള വനിതാ കമീഷൻ നടപ്പാക്കുന്ന "പറന്നുയരാം കരുത്തോടെ" ക്യാമ്പയിന് നാളെ തുടക്കം. ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്‌ഘാടനം തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 3 ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വനിതാ ശിശുവികസന- ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു, ക്ഷീര, മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി എന്നിവർ പങ്കെടുക്കും. ക്യാമ്പയിൻ അംബാസഡറായി നടി മഞ്ജുവാരിയർ എത്തും.


ജീവിത പ്രതിസന്ധികളെ തരണം ചെയ്യാൻ സ്ത്രീകളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് "പറന്നുയരാം കരുത്തോടെ" എന്ന ടാഗ്‌ലൈനിൽ സംസ്ഥാനത്തുടനീളം ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ആദ്യഘട്ടമായി സംസ്ഥാനത്ത് മൂന്നിടങ്ങളിൽ വിവിധ മേഖലകളിൽ നിന്നുള്ള സ്ത്രീകളെ പങ്കെടുപ്പിച്ച് പരിപാടികൾ സംഘടിപ്പിക്കും. ക്യാമ്പയിൻ ലോഗോ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു.


"നമുക്കെങ്ങനെ പറന്നുയരാം" എന്ന വിഷയത്തിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി മോഡറേറ്ററാകുന്ന സംവാദവും ഉണ്ടാകും. സർക്കാർ പ്ലീഡർ , പ്രോസിക്യൂട്ടർ ഡോ. ടി ഗീനാകുമാരി, ജൻഡർ കൺസൽട്ടന്റ് ഡോ. ടി കെ ആനന്ദി, എഴുത്തുകാരി ഡോ. ചന്ദ്രമതി, എച്ചുമുക്കുട്ടി, മെൻ്റൽ ഹെൽത്ത് റിവ്യൂ ബോർഡ് അംഗം ഡോ. ഷാലിമ, കമീഷൻ അംഗങ്ങൾ , ഡയറക്ടർ ഷാജി സുഗുണൻ, ലോ ഓഫീസർ കെ ചന്ദ്രശോഭ തുടങ്ങിയവർ പാനലിസ്റ്റുകളാകും. തുടർന്ന് ഗായിക ആര്യ ദയാലിന്റെ സംഗീത പരിപാടി നടക്കും.

കമീഷൻ ആസ്ഥാനമായ തിരുവനന്തപുരത്തും മേഖലാ ഓഫീസുകൾ പ്രവർത്തിക്കുന്ന കോഴിക്കോടും എറണാകുളത്തും വനിതകൾക്ക് സൗജന്യ കൗസിലിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കമീഷൻ അധ്യക്ഷ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home