തുല്യത ലീഗ് അംഗീകരിക്കില്ല: സ്ത്രീവിരുദ്ധ പരാമർശവുമായി പി എം എ സലാം

തിരൂർ: സ്ത്രീ–പുരുഷ സമത്വം മുസ്ലിം ലീഗ് അംഗീകരിക്കുന്നില്ലെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. സ്ത്രീയും പുരുഷനും തുല്യരല്ലെന്നും സ്ത്രീ–പുരുഷ സമത്വം എന്നത് മനുഷ്യൻ്റെ യുക്തിക്ക് എതിരായ വാദങ്ങൾ ആണെന്നും സലാം പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ലീഗിന്റെ നിലപാട് തുറന്നടിച്ചുകൊണ്ടുള്ള സലാമിന്റെ പരാമർശം.
സ്ത്രീ-പുരുഷ തുല്യത പ്രായോഗികമായ കാര്യമല്ല. അത് എന്തിനാണ് ഉയർത്തി കൊണ്ട് വരുന്നത്. സ്ത്രീയും പുരുഷനും തുല്യമാണെന്ന് ലോകം അംഗീകരിച്ചിട്ടില്ല. ഒളിംപിക്സിൽ സ്ത്രീകൾക്ക് വേറെ മത്സരമാണ്. ബസിൽ പ്രത്യേക സീറ്റ് അല്ലേ നൽകുന്നത്. സ്കൂളിൽ ഇരിക്കുന്നത് ഒരേ ബെഞ്ചിലല്ല. ഇങ്ങനെ ചെയ്യുന്നത് സ്ത്രീയും പുരുഷനും സമമല്ലെന്നതിന്റെ തെളിവാണ്. തുല്യരാണെന്ന വാദം കണ്ണടച്ച് ഇരുട്ടാക്കലാണ്. സമൂഹത്തിൽ കയ്യടി കിട്ടാനാണ് ഈ വാദം ചിലർ ഉയർത്തുന്നതെന്നും പി എം എ സലാം പറഞ്ഞു










0 comments