കണ്ണൂരിൽ യുവതിയെ വീട്ടിലെത്തി പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ്

കുറ്റ്യാട്ടൂർ: ഉരുവച്ചാലിൽ യുവതിയെ വീട്ടിൽക്കയറി തീകൊളുത്തി യുവാവ്. ബുധൻ പകൽ രണ്ടോടെയാണ് നാടിനെ നടുക്കിയസംഭവം. ഉരുവച്ചാലിലെ അജീഷിന്റെ ഭാര്യ പ്രവീണയെയാണ് ഇരിക്കൂർ കുട്ടാവ് സ്വദേശി ജിജേഷ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടെത്തിയ ജിജേഷ് വീട്ടിൽ കയറിയ ഉടനെ അടുക്കളയിൽ വച്ച് യുവതിയുടെ ദേഹത്തേക്ക് പെട്രോളോഴിച്ച് തീകൊളുത്തുകയായിരുന്നു.
പ്രവീണയുടെ ഭർത്താവിന്റെ അച്ഛനും സഹോദരി മകളും സംഭവസമയം വീട്ടിലുണ്ടായിരുന്നു. സഹോദരിയുടെ മകൾ ഉറക്കെ നിലവിളിച്ചതോടെ നാട്ടുകാരും പിന്നാലെ പൊലീസുമെത്തുകയായിരുന്നു. ജിജേഷിനും പൊള്ളലുണ്ട്. സാരമായി പൊള്ളലേറ്റ ഇരുവരെയും കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.










0 comments